ചെറുതോണി: പ്രണയം നിരസിച്ച വിദ്യാർഥിനിയെ സഹപാഠി ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദി ച്ചതായി പരാതി. വാഴത്തോപ്പ് സ്വദേശിനിയെ കമ്പിളികണ്ടം സ്വദേശിയായ സഹപാഠിയാണ് മർദ ിച്ചത്. ഗുരുതരപരിക്കേറ്റ വിദ്യാർഥിനിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ര വേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം. മുരിക്കാശ്ശേരിയിലെ സ്വകാര്യ കോളജിൽ അവസാനവർഷ വിദ്യാർഥികളാണ് ഇരുവരും. ഉച്ചക്ക് ക്ലാസിലെ കുട്ടികൾ ഭക്ഷണം കഴിക്കാൻപോയപ്പോൾ യുവാവ് ക്ലാസിൽകയറി മുറി പൂട്ടിയശേഷം വിദ്യാർഥിനിയുടെ തലക്കും മുഖത്തുമുൾപ്പെടെ അടിക്കുകയായിരുന്നു. മറ്റ് വിദ്യാർഥിനികൾ ബലമായി കതക് തള്ളിത്തുറന്നാണ് പിടിച്ചുമാറ്റിയത്. വിദ്യാർഥിനിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം രക്ഷാകർത്താക്കൾക്കൊപ്പം പറഞ്ഞയച്ചു.
എന്നാൽ, അവശനിലയിലായതിനെ തുടർന്ന് വ്യാഴാഴ്ച ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലക്ക് ക്ഷതമുണ്ടോയെന്നറിയാൻ സി.ടി സ്കാൻ എടുക്കാൻ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ഡോക്ടർമാർ നിർദേശിച്ചു. ആശുപത്രിയിൽനിന്ന് ഇൻറിമേഷൻ അയച്ചിട്ടും കേസെടുക്കാൻ പൊലീസ് തയാറായിട്ടിെല്ലന്ന് വിദ്യാർഥിനിയുടെ ബന്ധുക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.