കോട്ടയം: പൊതുമരാമത്ത് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. ബുധനാഴ്ച രാത്രി 10.30ന് ചെങ്ങന്നൂർ^മുളക്കുഴ കനാൽ ജങ്ഷനു സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വരുകയായിരുന്ന കാറും ലോറിയും ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ പൊതുമരാമത്ത് റോഡ്സ് അസി. എക്സി. എൻജീനിയർ കോട്ടയം സ്വദേശി സന്തോഷ് കുമാറിനെ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം റോഡ്ഡ് ഡിവിഷൻ എക്സി. എൻജിനീയർ കോഴിക്കോട് വടകര സ്വദേശി ചന്ദ്രൻ (50), ബ്രിഡ്ജസ് വിഭാഗം അസി. എക്സി. എൻജീനിയർ ആർപ്പൂക്കര ചുരത്തിൽ സൗപർണിക സീമ(40), ഡ്രൈവർ തലയോലപ്പറമ്പ് പുത്തൻപുരക്കൽ ഗോപകുമാർ (47) എന്നിവരെ മുളങ്കുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.