ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിലാണ് ലോറി കുടുങ്ങിയത്. യന്ത്രതകരാറിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്. ഇതുമൂലം ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

നിലവില്‍ ലോറി സ്ഥലത്ത് നിന്ന് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ചുരം സംരക്ഷണ സമിതി അംഗങ്ങളും ഹൈവെ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു ഭാഗത്ത് കൂടെ വാഹനങ്ങള്‍ കടത്തിവിടാനുളള ശ്രമം നടക്കുന്നുണ്ട്. വാഹനങ്ങള്‍ കൂടുതല്‍ എത്തിത്തുടങ്ങിയാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാദ്ധ്യത.

കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളില്‍ ലോറികള്‍ കുടുങ്ങിയിരുന്നു. ഒരാഴ്ച്ചക്കിടെ മൂന്നാംതവണയാണ് ലോറി കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായത്.

കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ഡീസൽ തീർന്നതിനെത്തുടർന്നായിരുന്നു ലോറി കുടുങ്ങിയത്. പുലർച്ചെ അഞ്ച് മണിയോടെയാണ് ലോറി കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഡീസൽ തീർന്നതിനെ തുടർന്ന് ഏഴാംവളവിലും ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Tags:    
News Summary - Lorry gets stuck; traffic jam at Thamarassery Pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.