Posted On
date_range Updated On
date_range ലോറി ഡ്രൈവർക്ക് അപസ്മാരം; പൊലീസുകാരൻ ചാടിക്കയറി ലോറി നിർത്തി
Byline
ആലത്തൂർ: ദേശീയപാതയിലുടെ വന്ന ട്രെയിലർ ലോറിയിലെ ഡ്രൈവർക്ക് അപസ്മാരം ഇളകി. നിയന്തണംവിട്ട ലോറിയിൽ ഡ്യൂട്ടി പൊലീസുകാരൻ ചാടിക്കയറി നിർത്തി അപകടം ഒഴിവാക്കി. ആലത്തൂർ സ്വാതി ജങ്ഷനിൽ സിഗ്നൽ ഭാഗത്ത് വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് സംഭവം.
ലോറി വേഗത കുറച്ച ശേഷമാണ് ഡ്രൈവർക്ക് രോഗബാധയുണ്ടായത്. വേഗത കുറഞ്ഞതുകൊണ്ടാണ് പൊലീസിെൻറ ശ്രദ്ധയിൽപെട്ടത്. മഹാരാഷ്ട്രയിൽനിന്ന് കേരളത്തിലേക്ക് വാഹനം കയറ്റിവന്നതാണ് ലോറി. ഡ്രൈവറെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Lorry Driver epilepsy -Kerala News
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.