ആസിഫ്
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ചിറ്റൂർ: വേലന്താവളത്ത് 181.870 ഗ്രാം എം.ഡി.എം.എയുമുയി യുവാവ് പിടിയിൽ.വേലന്താവളത്ത് കൊഴിഞ്ഞാമ്പാറ പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ആഢംബര വാഹനത്തിൽ കടത്താൻ ശ്രമിച്ച 181.870 ഗ്രാം എം.ഡി.എം.എയുമായി തൃശൂർ സ്വദേശി പിടിയിലായത്.
തൃശൂർ ചെറുതുരുത്തി ദേശമംഗലം, പള്ളം കല്ലെകുണ്ടിൽ വീട്ടിൽ ആസിഫ് (24) ആണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ പിടിയിലായത്. പിടിയിലായ ലഹരി മരുന്നിന് ഏകദേശം 10 ലക്ഷം രൂപ വിലമതിക്കും. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.