ഹോസ്റ്റലിൽ കയറി ഐ.ടി ജീവനക്കാരിയെ പീഡിപ്പിച്ചു; ലോറി ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി ഐ.ടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറെയാണ് കഴക്കൂട്ടം എ.സി.പിയുടെ നേതൃത്വത്തിൽ മധുരയിൽനിന്ന് പിടികൂടിയത്.

സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കയറിയെന്നും ഉറങ്ങിക്കിടന്ന തന്നെ പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. ഹോസ്റ്റലിന്റെ വാതിൽ തള്ളിത്തുറന്നാണ് പ്രതി അകത്തുകയറിയത്. ഞെട്ടിയുണർന്ന യുവതി ബഹളംവച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു.

പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് യുവതി മൊഴി നൽകിയിരുന്നു. എന്നാല്‍ ഹോസ്റ്റലിന് സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പ്രതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.

Tags:    
News Summary - Lorry driver arrested for raping IT employee in hostel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.