കൊടക്കാട് അപകടത്തിൽ തകർന്ന കാർ, മരിച്ച പ്രദീപ് കുമാർ

കൊടക്കാട് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം

തച്ചനാട്ടുകര: പാലക്കാട് - കോഴിക്കോട് ദേശീയപാതയിലെ കൊടക്കാട് ലോറിയും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. തച്ചമ്പാറ വേർകാട്ടിൽ പ്രദീപ് കുമാർ (55)ആണ് മരണപ്പെട്ടത്. ഞായർ രാവിലെ 9.30 നായിരുന്നു അപകടം.

പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിരെ വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യയെ മഞ്ചേരിയിലെ ജോലിസ്ഥലത്ത് കൊണ്ടുവിട്ട് തിരിച്ചുവരവേ ആയിരുന്നു അപകടം. അട്ടപ്പാടി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ജീവനക്കാരനാണ് പ്രദീപ്. രണ്ട് മക്കളുണ്ട്.

നാട്ടുകൽ പഴയ പോസ്റ്റ് ഓഫീസിന് സമീപമുണ്ടായ മറ്റൊരു അപകടത്തിൽ തമിഴ്നാട് സ്വദേശികളായ അഞ്ച് പേർക്ക് പരിക്കേറ്റു.

നാട്ടുകല്ലിൽ മരത്തിലിടിച്ച് മറിഞ്ഞ കാർ

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ടരയോടെയായിരുന്നു അപകടം.

Tags:    
News Summary - lorry collided with a car killing one person in Kodakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.