താമരശ്ശേരി ചുരത്തിൽ ചരക്ക്​ലോറി കൊക്കയിലേക്ക്​ മറിഞ്ഞ്​ ക്ലീനർ മരിച്ചു

ഈങ്ങാപ്പുഴ: താമരശ്ശേരി ചുരം ഒമ്പതാം വളവിൽ ചരക്കുലോറി കൊക്കയിലേക്ക് മറിഞ്ഞ്​ ക്ലീനർ മരിച്ചു. കോയമ്പത്തൂർ സ്വ ദേശി രഘു (22) ആണ് മരിച്ചത്. അപകടത്തിനിടയിൽ പുറത്തേക്ക് ചാടിയ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കർണാടകയിൽനിന്ന് കടലയുമായി വന്ന ലോറി ഒമ്പതാം വളവിൽ നിയന്ത്രണംവിട്ടതിനെ തുടർന്ന്​ സംരക്ഷണ ഭിത്തി തകർത്ത് 300 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ലോറിയുടെ അടിയിൽപ്പെട്ടാണ്​ ക്ലീനർ തൽക്ഷണം മരിച്ചത്​.

മുക്കത്തുനിന്നെത്തിയ ഫയർഫോഴ്സ്, താമരശ്ശേരി പൊലീസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചുരം സംരക്ഷണ സമിതി പ്രവർത്തകർ മറിഞ്ഞ ലോറി താങ്ങിനിർത്തി മണ്ണുമാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്.

Tags:    
News Summary - lorry accident in thamarassery churam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.