Posted On
date_range Updated On
date_range ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു
നെടുമ്പാശേരി: ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. അയിരൂർ മാളിയേക്കൽ രാമകൃഷ്ണെൻറ മകൻ എം. ആർ. സുധി (47) ആണ് മരിച്ചത്. സഹായി മേലൂർ സ്വദേശി കുരിശേരി അനൂപിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ അത്താണിയിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം.
അപകടത്തിൽ മരിച്ച സുധി
അത്താണി മേയ്ക്കാട് റോഡ് ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. ആലുവ ഭാഗത്തു നിന്നും അങ്കമാലി ഭാഗത്തേക്കു പോവുകയായിരുന്ന ടിപ്പർ ലോറി മേയ്ക്കാട് ഭാഗത്തു നിന്നും പാഞ്ഞു വന്ന കാർ കണ്ട് വെട്ടിച്ചതോടെ നിയന്ത്രണം തെറ്റി റോഡിെൻറ എതിർവശത്തേക്ക് ഇടിച്ചു കയറി ആലുവ ഭാഗത്തേക്കു പോവുകയായിരുന്ന സ്വാമീസ് കറി പൗഡർ ലോറിയിൽ ഇടിക്കുകയായിരുന്നു. സ്റ്റിയറിംഗ് വീലിൽ അമർന്ന് ലോറിയിൽ കുടുങ്ങിയ സുധിയെ അര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.