എം.എൽ.എയായ താൻ ഇപ്പോൾ മൽസരിക്കേണ്ട സാഹചര്യമില്ല -ഉമ്മൻചാണ്ടി

ന്യൂഡൽഹി: എം.എൽ.എയായ താൻ ഇപ്പോൾ മൽസരിക്കേണ്ട സാഹചര്യമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മാത്രം മൽസരിക്കുന്ന കാര്യ പരിഗണിക്കും. കേരളത്തിലെ ജനങ്ങൾക്ക് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം അറിയാം. അത് വ്യക്തമാക്കുന്നതാണ് അഭിപ്രായ സർവേ ഫലങ്ങളെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അർഹതയും കഴിവും ഉള്ള നിരവധി നേതാക്കൾ പാർട്ടിയിലുണ്ട്. ഈ വിഷയത്തിൽ കൂട്ടായ തീരുമാനം സ്വീകരിക്കും. ആ തീരുമാനം നല്ലതിന് വേണ്ടി ആയിരിക്കുമെന്ന വിശ്വാസമാണ് ഉള്ളതെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - loksabha election 2019 oommen chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.