തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്നാരോപിച്ച് മുഖ്യമന്ത്ര ി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ സമർപ്പിച്ച ഹരജി ലോകായുക്ത ഫയലിൽ സ്വീ കരിച്ചു.
മുഖ്യമന്ത്രി, ധനമന്ത്രി, റവന്യൂമന്ത്രി ഉൾപ്പെടെ 18 എതിർകക്ഷികളും അടുത്തമാസം 15ന് കോടതിയിൽ ഹാജരാകാൻ ലോകായുക്ത ഫുൾെബഞ്ച് നോട്ടീസ് അയച്ചു.
ദുരിതാശ്വാസനിധിയിൽ അഴിമതിയും സ്വജനപക്ഷപാതവും നടത്തി മുഖ്യമന്ത്രി അദ്ദേഹത്തിനും മറ്റ് മന്ത്രിമാർക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും താൽപര്യമുള്ളവർക്ക് തുക വിതരണം ചെയ്തെന്നാണ് ആരോപണം.
എൻ.സി.പി നേതാവ് ഉഴവൂർ വിജയെൻറയും 2017 ഒക്ടോബർ നാലിന് കോടിയേരി ബാലകൃഷ്ണെൻറ വാഹനത്തിന് അകമ്പടി പോകുന്നതിനിടെ അപകടത്തിൽ മരിച്ച പ്രവീൺ എന്ന പൊലീസ് ഉദ്യോഗസ്ഥെൻറയും 2018 ജനുവരി 24ന് മരിച്ച ചെങ്ങന്നൂർ മുൻ എം.എൽ.എ എ. രാമചന്ദ്രെൻറയും കുടുംബത്തിന് ദുരിതാശ്വാസനിധിയിൽനിന്നുള്ള തുക വഴിവിട്ട് നൽകിയെന്നാണ് കേരള സർവകലാശാല മുൻ ഉദ്യോഗസ്ഥനായ ആർ.എസ്. ശിവകുമാർ നൽകിയ ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.