പ്രവാസികളുടെ നാടുമായുള്ള ബന്ധത്തിന് ‘ലോക കേരള കേന്ദ്രങ്ങൾ’ ആരംഭിക്കും; പ്രവാസി പണത്തിൽ കേരളം ഒന്നാമത്

തിരുവനന്തപുരം: പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാൻ ലോക കേരള കേന്ദ്രങ്ങൾ ആരംഭിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഈ പ്രഖ്യാപനം നടത്തിയത്. പദ്ധതി നടപ്പാക്കാൻ അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തി.

2024ലെ കണക്ക് പ്രകാരം പ്രവാസികൾ അയക്കുന്ന പണത്തിന്‍റെ കണക്കിൽ കേരളം ഒന്നാമതാണ്. 21 ശതമാനമാണ് കേരളത്തിലേക്ക് പ്രവാസികൾ സംഭാവന ചെയ്യുന്നത്.

എല്ലാത്തരം പ്രവാസത്തെയും കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നത് സമീപനം തിരുത്തേണ്ടതുണ്ട്. കേരളത്തിൽ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന തൊഴിലാളികളുടെ അഭാവം അനുഭവപ്പെടുമ്പോൾ കേരളീയർ വിദേശത്ത് ഒട്ടും നല്ലതല്ലാത്ത സാഹചര്യത്തിൽ പണിയെടുക്കുന്ന സ്ഥിതിയുണ്ട്.

പ്രവാസം ഒട്ടേറെ പേർക്ക് വലിയ നഷ്ടകച്ചവടമായി തീരുന്ന അനുഭവമുണ്ട്. വിദേശത്തെ തൊഴിൽ കമ്പോളത്തെ കുറിച്ച് ശരിയായ രീതിയിലുള്ള അറിവില്ലാതെയുള്ള കുടിയേറ്റമാണ് ഇതിനു കാരണം. വിദ്യാർഥികളുടെ കുടിയേറ്റത്തിലും ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഈ മേഖലയിൽ വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - 'Loka Kerala Kendram' will be started to connect the diaspora with their homeland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.