Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ്: ആദിവാസി വിഭാഗത്തെ ഒരു മുന്നണിയും പരിഗണിക്കുന്നില്ല -സി.കെ. ജാനു
കൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പിൽ ആദിവാസി വിഭാഗത്തെ ഒരു മുന്നണിയും പരിഗണിക്കുന്നില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ (ജെ.ആർ.പി) സംസ്ഥാന അധ്യക്ഷ സി.കെ. ജാനു. ആദിവാസി വിഭാഗത്തെ പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ലോക്സഭ സീറ്റിലേക്ക് മറ്റ് ഘടകകക്ഷികളെയും പരിഗണിക്കണം. എൻ.ഡി.എ യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പിന്നീട് തുടർ നടപടികളോ ചർച്ചകളോ ഉണ്ടായിട്ടില്ലെന്നും ജാനു പറഞ്ഞു.
തന്നെ വയനാട് സീറ്റിലേക്ക് പരിഗണിക്കുന്നുവെന്ന് വാർത്തകളിലൂടെയാണ് അറിഞ്ഞത്. വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും സി.കെ. ജാനു വ്യക്തമാക്കി. എൻ.ഡി.എയുടെ ഘടകകക്ഷിയാണ് സി.കെ. ജാനുവിന്‍റെ ജനാധിപത്യ രാഷ്ട്രീയ സഭ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.