ലോക്സഭ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബഹുജൻ നാഷനൽ പാർട്ടി

കോട്ടയം: ബഹുജൻ നാഷനൽ പാർട്ടി (അംബേദ്​കർ) ലോക്സഭ സ്ഥാനാർഥികളായി കോട്ടയത്ത്​ സംസ്ഥാന പ്രസിഡന്‍റ്​ പി.ഡി. അനിൽകുമാറും മാവേലിക്കരയിൽ കോട്ടയം ജില്ല പ്രസിഡന്‍റ്​ ജോബി കുന്നംപള്ളിയും മത്സരിക്കും. ദേശീയ പ്രസിഡന്‍റ്​ പ്രമോദ് കുരീൽ ആണ്​ വാർത്തസമ്മേളനത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി ചർച്ച നടത്തി വരുകയാണെന്നും അതിനുശേഷമേ കേരളത്തിലെ മറ്റ് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കൂ എന്നും അദ്ദേഹം പറഞ്ഞു. മുന്നണി സംവിധാനമായ ബഹുജൻ നാഷനൽ അലയൻസിനൊപ്പമാണ്​ ബി.എൻ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

സംസ്ഥാന കോഓഡിനേറ്റർ ജൂബി കുഴിമറ്റം, സംസ്ഥാന പ്രസിഡന്‍റ്​ പി.ഡി. അനിൽകുമാർ, വൈസ് പ്രസിഡന്‍റ്​ രാജീവ് ചെമ്പകശ്ശേരി, സംസ്ഥാന ജനറൽ സെക്രട്ടറി വിജി സുരേഷ്, സെക്രട്ടറിമാരായ റെജി ആനിക്കാട്, ബിനീഷ് ഇടുക്കി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Lok Sabha Elections 2024: Bahujan National Party Announces Candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.