വെള്ളം വറ്റിച്ച കിണറ്റിൽ നിന്ന്​ ലോക്കർ കണ്ടെത്തി

കുന്നംകുളം: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണർ വറ്റിക്കുന്നതിനിടെ ലോക്കർ കണ്ടെത്തി. കുന്നംകുളം പെലക്കാട്ടുപയ്യൂരിലായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ലോക്കർ പുറത്തെടുത്തു. 

പൂട്ടിയ നിലയിൽ കണ്ട ലോക്കർ പൊളിച്ച് നോക്കിയപ്പോൾ നിരോധിച്ച 1000 രൂപയുടെ നോട്ട് കെട്ടുകൾ അഴുകിയ നിലയിൽ കണ്ടെത്തി. മോഷ്ടിച്ച് കൊണ്ടുപോകുമ്പോൾ കിണറ്റിൽ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്​. 

കുന്നംകുളം സി.ഐ കെ.ജി സുരേഷി​​െൻറ നേതൃത്വത്തിൽ എ.എസ്.ഐ പ്രേംജിത്ത്, സി.പി.ഒമാരായ സുമേഷ്, മെൽവിൻ, ഹരികൃഷ്ണൻ, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - locker found from well -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.