പത്തനംതിട്ട: ലോക്ഡൗൺ നീക്കിയാൽ സംസ്ഥാനത്തേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും കൂട്ടത്തേ ാടെ എത്തുന്ന പ്രവാസികൾ വലിയ വെല്ലുവിളിയാകുമെന്ന് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ. ഇത് സംസ്ഥാനത്ത് കോവ ിഡിെൻറ മൂന്നാം വ്യാപനത്തിന് വഴിതെളിക്കുമെന്നും ചൂണ്ടികാട്ടപ്പെടുന്നു. ഒന്നര ലക്ഷത്തോളം പേരെങ്കിലും ലോ ക് ഡൗൺ നീങ്ങിയാലുടൻ മടങ്ങിയെത്തുമെന്നാണ് കണക്കാക്കുന്നത്. കോവിഡിെൻറ രണ്ടാംവരവിനെയും സംസ്ഥാനം അതിജീവിച്ച നിലയിലാണിപ്പോൾ. അതിനിടെ പ്രവാസികൾ കൂട്ടത്തോടെ എത്തുന്നത് വലിയ ഭീഷണിയാകും. എത്തുന്നവരെയെല്ലാം ക്വാറൻറീനിൽ താമസിപ്പിക്കേണ്ടിവരും.
നിലവിൽ ക്വാറൻറീനിലുള്ളവർ വീടുകളിൽ തന്നെയാണ് തങ്ങുന്നത്. പുതുതായി എത്തുന്നവരെ വീടുകളിൽ കഴിയാൻ അനുവദിക്കാനാവിെല്ലന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇവർ ഓരോരുത്തരെയും പ്രത്യേകം ക്വാറൻറീൻ സെല്ലുകൾ തയാറാക്കി അവിടെ പാർപ്പിക്കണം. അല്ലെങ്കിൽ ഇവരുടെ വീടുകളിലുള്ള പ്രായമായവർക്ക് രോഗം പടരാൻ സാധ്യതയുണ്ട്. എത്തുന്നവരെ ഒരുമിച്ച് താമസിപ്പിച്ചാൽ രോഗമുള്ളവരിൽ നിന്ന് ഇല്ലാത്തവരിലേക്ക് വ്യാപനമുണ്ടാകും. സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് മരണ നിരക്ക് 0.58 ശതമാനം മാത്രമാണ്. രോഗബാധിതർ ഭൂരിഭാഗവും ചെറുപ്പക്കാരായതിനാലാണ് മരണനിരക്ക് കുറഞ്ഞിരിക്കുന്നത്. വീടുകളിലുള്ളവർക്ക് രോഗബാധയുണ്ടായാൽ അത് ക്രമേണ സമൂഹ വ്യാപനത്തിനും കാരണമായേക്കാമെന്നും ആരോഗ്യവകുപ്പ് ചൂണ്ടികാട്ടുന്നു.
കോവിഡിെൻറ വ്യാപനം ഇപ്പോൾ സംസ്ഥാനത്ത് വളരെ കുറഞ്ഞിട്ടുണ്ട്. പ്രതിദിന രോഗവ്യാപനം ഒരാഴ്ചയായി പത്തിൽ താഴെയാണ്. രോഗമുക്തരാവുന്നവരുടെ എണ്ണം കൂടിയിട്ടുമുണ്ട്. ക്വാറൻറീനിൽ കഴിയുന്നവരുടെ എണ്ണവും ദിനംപ്രതി കുറഞ്ഞുവരികയാണ്. നീരീക്ഷണത്തിലുള്ളവർക്ക് അപ്പുറം രോഗവ്യാപനം ഉണ്ടാകില്ലെന്ന ആത്മവിശ്വാസവും ആരോഗ്യവകുപ്പിനുണ്ട്. സമ്പർക്കത്തിലൂടെ രോഗം പകരുന്നതിെൻറ ശതമാനം മറ്റ് സംസ്ഥാനങ്ങളിലെ നിരക്കിനെക്കാൾ കുറവാണ്. ഇതുവരെ രോഗബാധിതരായ 345 പേരിൽ 91 പേർ മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ. മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കോവിഡ് ബാധ അനുദിനം പെരുകുേമ്പാഴാണ് കേരളം അതിനെ പിടിച്ചുകെട്ടുന്ന നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
പ്രവാസികൾ വീണ്ടും എത്തിത്തുടങ്ങിയാൽ ആരുമായും ഇടപഴകും മുമ്പ് അവരെ ക്വാറൻറീനിൽ ആക്കുവാനാകണം. അത് എത്രത്തോളം സാധ്യമാകും എന്നിടത്താണ് കോവിഡിെൻറ മൂന്നാം വ്യാപനം സൃഷ്ടിക്കുന്ന ആഘാതം കുറക്കാനാവുക. വിപുലമായ ക്വാറൻറീൻ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ എല്ലാ ജില്ലകളിലും നടന്നുവരുന്നുണ്ട്. ഓരോ ജില്ലയിലും ശരാശരി 10,000 പേർക്കു വീതമാണ് ക്വാറൻറീൻ സൗകര്യം ഒരുക്കേണ്ടിവരിക. പ്രവാസികളുടെ വരവ് തടയുന്നത് മനുഷ്യത്വപരമല്ലെന്നുമാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.