പിറവം: ലോക്ഡൗൺ പശ്ചാത്തലത്തിൽ വിവാഹം ചടങ്ങിലൊതുക്കി നിർധനർക്ക് പച്ചക്കറിക്കിറ്റും െപാലീസ് സ്റ്റേഷനിൽ മാസ്ക്കും സാനിൈറ്റസറും നൽകി കക്കാട് സ്വദേശി അഖിലും വധു ടീനയും.
ജ്യോതി ലാബ് സെയിൽസ് എക്സിക്യൂട്ടിവായ കക്കാട് ചൊള്ളാൽ എ.വി. മുകുന്ദെൻറയും സുമതിയുടെയും മകൻ അഖിലിെൻറയും ഉദയംപേരൂർ പുല്ലുകാട് വീട്ടിൽ സി.പി. സുപ്രെൻറയും സിന്ധുവിെൻറയും മകൾ മുളന്തുരുത്തി പി.എസ്.സി ടീച്ചേഴ്സ് അക്കാദമിയിലെ വിദ്യാർഥിനി ടീനയുടെയും വിവാഹനിശ്ചയം ഡിസംബർ ഒന്നിന് നടന്നിരുന്നു. കക്കാട് ശ്രീപുരുഷ മംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിനുശേഷം വിതരണത്തിനുള്ള പച്ചക്കറിക്കിറ്റുകൾ കക്കാട് പ്രദേശത്തെ വാർഡ് കൗൺസിലർമാർക്ക് കൈമാറി. തുടർന്ന് പിറവം ജനമൈത്രി െപാലീസ് സ്റ്റേഷനിലെത്തി 200 മാസ്ക്കും സാനിൈറ്റസറും സി.ഐ എം. അജയ്മോഹന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.