തിരുവനന്തപുരം: കേരളത്തിൽ കുടുങ്ങിയ അന്തർസംസ്ഥാനതൊഴിലാളികളല്ലാത്തവർക്ക് സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രാനുമതി സംബന്ധിച്ച് പാലിക്കേണ്ട മാർഗനിർദേശങ്ങളായി. നിർദേശങ്ങൾ:
കോവിഡ് ലക്ഷണങ്ങളില്ലാത്തവർക്ക് യാത്രാനുമതി നൽകാം
-കാർ ഉൾപ്പെടെ വാഹനങ്ങളിൽ സമൂഹഅകലം പാലിച്ചേ യാത്ര ചെയ്യാവൂ. എത്തുന്ന സ്ഥലങ്ങളിൽ /സംസ്ഥാനങ്ങളിൽ ഇവരുടെ ആരോഗ്യനില പരിശോധിക്കണം
-പാസുകൾ അനുവദിക്കുന്നത് ജില്ല കലക്ടർമാരാണ്. ഇതിനൊപ്പം നിശ്ചിത ഫോർമാറ്റിൽ ആരോഗ്യ സർട്ടിഫിക്കറ്റും നൽകും
-ആവശ്യാനുസരണം ജില്ല ഭരണകൂടം ആരോഗ്യപരിശോധനക്കുള്ള കേന്ദ്രങ്ങൾ നിശ്ചയിക്കും.
-രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികൾക്ക് യാത്രാനുമതിക്കായാണ് മെഡിക്കൽ പരിശോധന.
-യാത്രാപാസിൽ വാഹന നമ്പർ, അനുമതിയുള്ള യാത്രക്കാരുടെ വിവരം തുടങ്ങിയവ രേഖപ്പെടുത്തും
-അഞ്ച് സീറ്റ് കാറുകളിൽ നാല് യാത്രക്കാർക്കും ഏഴ് സീറ്റ് കാറുകളിൽ അഞ്ച് യാത്രക്കാർക്കും യാത്ര ചെയ്യാം. സാനിറ്റൈസറും മാസ്ക്കും നിർബന്ധമായി ഉപയോഗിക്കണം
-പാസ് അനുവദിച്ച തീയതി മുതൽ രണ്ടുദിവസത്തിനുള്ളിൽ യാത്ര ആരംഭിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.