ലോക്​ഡൗൺ ലംഘിച്ച്​ ജനങ്ങൾ; വിവിധ നഗരങ്ങളിൽ തിരക്കും​ ഗതാഗതക്കുരുക്കും​ -Video​

കോഴിക്കോട്​: ചൊവ്വാഴ്​ച വിഷു ആഘോഷിക്കുന്നതിന്​ മുന്നോടിയായി പച്ചക്കറികളും സാധന സാമഗ്രികളും വാങ്ങുന്ന തിനായി ആളുകൾ കൂട്ടമായെത്തിയതോടെ കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട ഉൾ​​െപടെ കേരളത്തിലെ പല​ നഗരങ്ങളില ും വൻ ഗതാഗതക്കുരുക്ക്​. കിലോമീറ്ററുക​ളോളം ദൂരത്തിൽ കാറും ഇരുചക്രവാഹനങ്ങളുമടക്കം കുരുങ്ങിക്കിടന്നു.

കോഴിക്കോട്​ പാളയം പച്ചക്കറി മാർക്കറ്റ്​ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും വൻ തിരക്കാണ്​ അനുഭവപ്പെടുന്നത്​. കോവിഡ്​ ബാധയുടെ പശ്ചാത്തലത്തിൽ സ്വീകരിച്ച മ​ുൻകരുതലുകളെല്ലാം കാറ്റിൽപറത്തും വിധമാണ്​ ആളുകൾ എത്തിയത്​. പല കടകൾക്ക്​ മുമ്പിലും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. തിരക്ക്​ കൂടിയതോടെ പലരേയും പൊലീസ്​ മടക്കി അയക്കുകയായിരുന്നു​.

സത്യവാങ്​മൂലം കൈവശം വെച്ചാണ്​ ഭൂരിഭാഗം പേരും എത്തിയത്​. വാഹനങ്ങൾ പിടിച്ചെടുക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനം നൽകിയ ധൈര്യത്തിലാണ്​ പലരും വാഹനം നിരത്തിലിറക്കിയത്​. കണ്ണട കടകളും ഇലക്​ട്രോണിക്​ ഉപകരണങ്ങൾ നന്നാക്കുന്ന കടകളുമടക്കം തുറന്ന്​ പ്രവർത്തിക്കാൻ തുടങ്ങിയതോടെ പലവിധ കാരണങ്ങൾ പറഞ്ഞാണ്​ ജനം പുറത്തിറങ്ങി തുടങ്ങിയത്​.

പത്തനംതിട്ട നഗരത്തിലും വൻ ഗാതാഗത തിരക്കാണ്​ അനുഭവപ്പെട്ടത്​. രാവിലെ 10 മണിയോടെ കൂടുതൽ വാഹനങ്ങൾ നഗരത്തിലെത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ​ ഇടപെട്ട് വാഹനങ്ങളെയും​ ആളുകളെയും നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ്​.

Full View
Tags:    
News Summary - lock down violation; kozhikode trafic block -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.