തിരുവനന്തപുരം: നിയന്ത്രിത ഇളവുകളോടെ സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ഡൗൺ. ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷയെഴുതുന്നവർക്കും യാത്ര ചെയ്യാൻ അനുമതി നൽകി സർക്കാർ ഉത്തരവായി. പരീക്ഷാ ചുമതലയുള്ളവർക്കും സമ്പൂർണ ലോക്ഡൗൺ ബാധകമല്ല.
പരീക്ഷ നടത്തിപ്പിനും എഴുതാനും പോകുന്നവർ തിരിച്ചറിയൽ കാർഡും അഡ്മിറ്റ് കാർഡും കാണിച്ചാൽ മതി. മെഡിക്കൽ കോളജ്, ഡെൻറൽ കോളജുകൾ എന്നിവിടങ്ങളിൽ അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾക്കും യാത്ര ചെയ്യാം. അത്യാവശ്യങ്ങൾക്കല്ലാതെ വാഹനങ്ങളുമായി പുറത്തിറങ്ങരുത്. അവശ്യസാധനങ്ങൾ വിൽക്കുന്നവ ഒഴികെ മറ്റ് സ്ഥാപനങ്ങൾ തുറക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.