ലോക്​ഡൗൺ ലംഘിച്ച്​ പ്രഭാത സവാരി നടത്തിയ 41 പേർ അറസ്​റ്റിൽ

കൊച്ചി: ലോക്ഡൌണ്‍ ലംഘിച്ച് പ്രഭാതസവാരിക്കിറങ്ങിയ 41 പേരെ എറണാകുളത്ത്​ അറസ്റ്റ് ചെയ്തു. എപ്പിഡെമിക്ക് ആക്ട് പ്രകാരമാണ് ഇവരെ അറസ്​റ്റ്​ ചെയ്​തത്​. ഡ്രോണ്‍ വഴിയുള്ള പരിശോധനയിലാണ് പ്രഭാത സവാരിക്കാർ കുടുങ്ങിയത്​. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

പനമ്പിള്ളി നഗര്‍ മേഖലയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലവിലിരിക്കെ പോലീസ് വിലക്കിയിട്ടും പ്രഭാത സവാരിക്കും വ്യായാമത്തിനുമായി ഇറങ്ങിയവരാണ് അറസ്റ്റിലായത്‍. അറസ്റ്റിലായവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.

കേരളാ എപ്പിഡെമിക്‌സ് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് അറസ്റ്റ്. ഇതനുസരിച്ച് പതിനായിരം രൂപ പിഴയും 2 വര്‍ഷം വരെ തടവും ലഭിക്കാം.

Tags:    
News Summary - Lock down arrest-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.