തിരുവനന്തപുരം: തദ്ദേശ പൊതു സർവിസിലെ സ്ഥലംമാറ്റ നടപടികളുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരിക്കെ, സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് സർക്കാർ തീരുമാനം. ഏപ്രിൽ 30 നകം പൂർത്തിയാക്കേണ്ട സ്ഥലംമാറ്റ അപേക്ഷകളിലാണ് നടപടി.
ജീവനക്കാരുടെ അപേക്ഷ തുടർനടപടിക്ക് അയക്കാത്തവരെ സസ്പെന്‍ഡ് ചെയ്യാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ ശിപാർശ. എൻജിനീയറിങ് വിഭാഗത്തിനെതിരെയാണ് പ്രധാന പരാതി.
പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥർ ആഹ്വാനം ചെയ്തിരുന്നു. ഇത് അച്ചടക്ക ലംഘനമായാണ് വകുപ്പ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.