മുഹമ്മദ് ഷാഫി
കമ്പളക്കാട് (വയനാട്): സ്വന്തം വീട്ടിൽനിന്ന് 16 പവൻ സ്വർണാഭരണം മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടത്തറ മൈലാടി അടുവാട്ടിൽ മുഹമ്മദ് ഷാഫിയാണ് (25) പിടിയിലായത്. വീട്ടുകാരാണ് പരാതി നൽകിയത്.
കൽപറ്റ നഗരത്തിൽ സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ഷാഫിയെ കൽപറ്റ പൊലീസ് കസ്റ്റഡിയിലെടുത്ത് കമ്പളക്കാട് പൊലീസിന് കൈമാറുകയായിരുന്നു. ഇയാളുടെ കൈവശത്തുനിന്ന് അഞ്ചു പവനോളം സ്വർണം കണ്ടെത്തി.
ബാക്കി സ്വർണം സംസ്ഥാനത്തിനു പുറത്തും മാറ്റുമായി വിൽപന നടത്തിയതായാണ് വിവരം. സ്വർണം വിറ്റ് വാങ്ങിയ ലാപ്ടോപ്പ്, കാമറ, മൊബൈൽ എന്നിവ കണ്ടെടുത്തു. കമ്പളക്കാട് എ.ടി.എം കവർച്ച കേസിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.