വൈ​ത്തി​രി താ​ലൂ​ക്ക് ഓ​ഫി​സ്

കറന്‍റ് പോയാൽഇരുട്ടിൽതപ്പി താലൂക്ക് ഓഫിസ്

വൈത്തിരി: ജില്ലയിലെ തിരക്കുപിടിച്ച വൈത്തിരി താലൂക്ക് ഓഫിസിൽ കറന്‍റ് പോയാൽ ജീവനക്കാർ ഇരുട്ടിൽ പണിയെടുക്കണം. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പണിയാണെങ്കിൽ വെറുതെയിരിക്കണം. മാസങ്ങളായി ഒരു സർക്കാർ ഓഫിസിന്റെ അവസ്ഥയാണിത്. ഇവിടത്തെ യു.പി.എസ് സംവിധാനവും ജനറേറ്ററും കേടായിട്ടു മാസങ്ങളായി.

ഇൻവെർട്ടർ ഇവിടെ സ്ഥാപിച്ചിട്ടില്ല താനും. വൈദ്യുതി വിതരണം തകരാറിലാകുന്നതോടെ ഓഫിസ് പൂർണമായും ഇരുട്ടിലാവുകയാണ്. അതോടൊപ്പം ഓൺലൈൻ പ്രവൃത്തികളെല്ലാം നിലക്കുകയും ചെയ്യും. കറന്‍റ് വരുന്നതുവരെ വെറുതെയിരിക്കേണ്ട അവസ്ഥയാണെന്ന് ജീവനക്കാർ പറയുന്നു.

കെ.എസ്.ഇ.ബിയുടെ വൈത്തിരി സെക്ഷന്റെ കീഴിലാണെങ്കിൽ കറന്‍റ് പോകുകയെന്നത് നിത്യ സംഭവമാണ്. ഹൈടെൻഷൻ അറ്റകുറ്റപണികളെന്ന പേരിൽ ആഴ്ചയിൽ രണ്ടും മൂന്നും ദിവസങ്ങളാണ് രാവിലെ മുതൽ വൈകീട്ട് വരെ വൈദ്യുതി ഇല്ലാതാകുന്നത്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട പണികളെല്ലാം നടക്കുന്നത് ഈ ഓഫിസിലാണ്. 269 കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നത്.

വൈദ്യുതി നിലക്കുന്നതോടെ എല്ലാം അവതാളത്തിലാകുകയാണ്. 60ഓളം വരുന്ന താലൂക്ക് ഓഫിസ് ജീവനക്കാർ ഇതോടെ ഒന്നും ചെയ്യാൻ കഴിയായാത്ത അവസ്ഥയിലാണ്.ഓഫിസിലെ സ്ഥിതി വിശേഷം ജീവനക്കാരുടെ സംഘടന ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് ജില്ല കലക്ടർ 10 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചിരുന്നു. വയറിങ് അടക്കം മാറ്റിപ്പണിയേണ്ടതിനാലാണ് തുക അനുവദിച്ചത്.

എന്നാൽ, വൈത്തിരി താലൂക്ക് മിനി സിവിൽ സ്റ്റേഷന്റെ പണി തുടങ്ങാൻ പോകുന്നതിനാൽ അടിയന്തരമായി ഫണ്ട് അനുവദിക്കേണ്ടതില്ലെന്ന ചില ഉദ്യോഗസ്ഥരുടെ നിലപാടിനെ തുടർന്ന് കലക്ടർ അനുവദിച്ച തുക പാസായില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ഇതിനെതിരെ ജീവനക്കാർ രംഗത്തു വന്നിട്ടുണ്ട്. അതേസമയം, താലൂക്ക് ഓഫിസിലെ അറ്റകുറ്റ പണികൾക്ക് 10 ലക്ഷം അനുവദിച്ചിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വകുപ്പു മേധാവി അറിയിച്ചു.

ജ​ന​റേ​റ്റ​ർ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി വേ​ണം -എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ൻ

വൈ​ത്തി​രി: സ്വാ​ത​ന്ത്ര്യ​ത്തി​നു മു​മ്പേ സ്ഥാ​പി​ക്ക​പ്പെ​ട്ട വൈ​ത്തി​രി താ​ലൂ​ക്ക് ഓ​ഫി​സി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ൻ വൈ​ത്തി​രി താ​ലൂ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ പ​ഴ​യ കെ​ട്ടി​ട​ത്തി​ലെ വ​യ​റി​ങ് സം​വി​ധാ​നം കാ​ല​ഹ​ര​ണ​പ്പെ​ട്ട​തു കാ​ര​ണം വൈ​ദ്യു​തി പ്ര​വാ​ഹം നി​ര​ന്ത​രം ത​ട​സ്സ​പ്പെ​ടു​ക​യാ​ണ്.

ശ​ക്ത​മാ​യ കാ​റ്റോ മ​ഴ​യോ പെ​യ്താ​ൽ ഓ​ഫി​സ് സ​മ്പൂ​ർ​ണ ഇ​രു​ട്ടി​ലാ​ണ്. ക​മ്പ്യൂ​ട്ട​റു​ക​ളും ഓ​ഫി​സ് ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കാ​നാ​കാ​ത്ത ദു​രി​ത പൂ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. വൈ​ദ്യു​തി ത​ട​സ്സം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി ജ​ന​റേ​റ്റ​ർ സ്ഥാ​പി​ച്ച് വ​യ​റി​ങ് സം​വി​ധാ​നം പു​തു​ക്കി പ​ണി​യ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ന​സീ​മ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി.​കെ. ജി​തേ​ഷ്, ര​ജി​സ് കെ. ​തോ​മ​സ്, ഷ​മീ​ർ പി. ​ജെ​യി​ൻ, മീ​ഖാ, ബി​ജേ​ഷ് പോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു


Tags:    
News Summary - The taluk office goes dark if the power goes out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.