കത്തിനശിച്ച ബൈക്ക്
Posted On
date_range Updated On
date_range ബൈക്ക് കത്തിച്ച കേസിലെ പ്രതി പിടിയിൽ
വൈത്തിരി: തളിമല സ്വദേശിയായ കെ.സി സാജന്‍റെ ബൈക്ക് മോഷ്ടിച്ച് അഗ്നിക്കിരയാക്കിയ പ്രതി പിടിയിലായി. ഈ മാസം 14നായിരുന്നു കേസിനാസ്പദമായ സംഭവം.
വൈത്തിരി കരിമ്പൻകണ്ടി പ്രദേശത്ത് കത്തി നശിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി കോളിച്ചാൽ ഉകേരി വീട്ടിൽ ഷാനവാസ് (18) എന്നയാളെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്.
ബൈക്ക് ഓടിച്ചുകൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ തെളിവ് നശിപ്പിക്കാൻ വേണ്ടി തീ വെച്ച് നശിപ്പിക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ മാരായ പി. സത്യൻ, എം.കെ. സലീം, പൊലീസ് ഉദ്യോഗസ്ഥരായ രാകേഷ് കൃഷ്ണൻ, താഹിർ, ആഷ്ലിൻ, റഷീദ്, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.