ചുരത്തിലെ മരം മുറിച്ചു നീക്കുന്നു
Posted On
date_range Updated On
date_range വയനാട് ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
വൈത്തിരി: വയനാട് ചുരത്തിൽ റോഡിനു കുറുകെ മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ആറാം വളവിന് സമീപം റോഡിനു കുറുകെ മരം വീണത്. ഒന്നര മണിക്കൂറിലധികം വാഹന ഗതാഗതം തടസ്സപ്പെട്ടു. കൽപറ്റയിൽനിന്ന് അഗ്നിരക്ഷാസേനയും അടിവാരം പൊലീസും ഹൈവേ പൊലീസും ചുരം സമിതി വളന്റിയർമാരും മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മന്ത്രി എ. കെ. ശശീന്ദ്രൻ കഷ്ടിച്ചാണ് ഇതിലൂടെ കടന്നുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.