ഭാര്യയെ കൊല്ലാൻ ശ്രമിച്ച ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

വെള്ളമുണ്ട: ഭാര്യയെ കഴുത്ത് ഞെരിച്ചുകൊല്ലാന്‍ ശ്രമിച്ച ഭർത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എരിച്ചനക്കുന്ന് കോളനിയിലെ ശാലിനിയെന്ന യുവതിയെ കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് ബാലനെയാണ് (50) വീടിനോട് ചേർന്ന സ്വകാര്യ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴുത്തിന് പരിക്കേറ്റ ശാലിനി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവ ശേഷം ഒളിവില്‍ പോയ ബാലനെ പൊലീസ് അന്വേഷിച്ച് വരുകയായിരുന്നു. സംഭവത്തിൽ പൊലീസ് ബാലന്റെ പേരില്‍ കേസെടുത്തിരുന്നു. ബാലനുവേണ്ടി ബുധനാഴ്ച രാവിലെ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Tags:    
News Summary - The husband who tried to kill his wife hanged himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.