സുശീല
Posted On
date_range Updated On
date_range പുലിയെ ഇടിച്ചുവീണ് സ്കൂട്ടർ യാത്രികക്ക് പരിക്ക്
ഗൂഡല്ലൂർ: റോഡ് മുറിച്ചുകടക്കുകയായിരുന്ന പുള്ളിപ്പുലി സ്കൂട്ടറിൽ തട്ടി വീണ് യുവതിക്ക് പരിക്കേറ്റു. ഗൂഡല്ലൂർ ടൗണിൽ തുണിക്കടയിൽ ജോലി ചെയ്യുന്ന പുത്തൂർ വയൽ ഏച്ചംവയൽ രാജുവിന്റെ മകൾ സുശീലക്കാണ് (18) പരിക്കേറ്റത്. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.30ന് സമരിട്ടൻ ആശുപത്രി അടുത്തുവെച്ചാണ് സംഭവം. കുട്ടികളോടൊപ്പം റോഡ് മുറിച്ചുകടക്കുകയായിരുന്ന പുലിയാണ് സ്കൂട്ടറിൽ തട്ടിയത്.
പ്രദേശത്ത് പുലി, കടുവ എന്നിവയുടെ സഞ്ചാരമുണ്ടെന്ന് കഴിഞ്ഞദിവസം സി.പിഎം മങ്കുഴി ബ്രാഞ്ച് സെക്രട്ടറി അരവിന്ദാക്ഷൻ വനപാലകർക്ക് പരാതി നൽകിയിരുന്നു. സ്ഥലം സന്ദർശിച്ച ഡി.എഫ്.ഒ, റേഞ്ചർ എന്നിവർ കാമറ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി അരവിന്ദാക്ഷൻ, വാർഡ് കൗൺസിലർമാരായ രാജു, വർഗീസ് മഴ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.