റോഡിലെ ഇന്റർലോക്ക് തകർന്ന് ഇരുമ്പുകമ്പികൾ പുറത്തായ നിലയിൽ
പുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ തീരദേശ റോഡിൽ ഇന്റർലോക്ക് ചെയ്ത ഭാഗങ്ങൾ തകർന്നു. ഇന്റർലോക്ക് ഘടിപ്പിച്ച ഭാഗങ്ങളിലെ ഇരുമ്പ് കമ്പികളിൽ തട്ടി വാഹനാപകടങ്ങളും പതിവാണ്. വണ്ടിക്കടവ് മുതൽ ചാമപ്പാറ വരെയുള്ള ഭാഗത്താണ് ഇന്റർലോക്ക് റോഡുള്ളത്.
കരിങ്കൽ കയറ്റിയ വാഹനങ്ങൾ പതിവായി കടന്നുപോകാൻ തുടങ്ങിയതോടെ റോഡിന്റെ തകർച്ചയും ആരംഭിച്ചു. ഇന്റർലോക്ക് കട്ടകൾ റോഡിന്റെ പല ഭാഗത്തും അടർന്നുമാറിക്കിടക്കുകയാണ്.
കഴിഞ്ഞ ദിവസം മരണ വീട്ടിലേക്ക് വന്ന ഒമ്നി വാൻ റോഡിലെ കമ്പിയിൽ തട്ടി മറിഞ്ഞ് വാഹനം പൂർണമായും തകർന്നു. ഭാഗ്യംകൊണ്ടാണ് യാത്രക്കാർ രക്ഷപ്പെട്ടത്.
ഇതിനുമുമ്പും ഈ ഭാഗങ്ങളിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. തകർന്ന ഭാഗങ്ങൾ നന്നാക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.