Posted On
date_range Updated On
date_range അഞ്ചുകുന്നിൽ കള്ളൻ വിലസുന്നു; നാലു കടകളിൽ മോഷണം
പനമരം: അഞ്ചുകുന്നിൽ കള്ളൻ വിലസുന്നു. പനമരം പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള അഞ്ചുകുന്നിലെ ടൗണിലെ സൂപ്പർ മാർക്കറ്റിലും കുമ്മട്ടി കടയിൽ ഉൾപ്പെടെ നാലു കടകളിലാണ് ശനിയാഴ്ച പുലർച്ചെ രണ്ടോടെ മോഷണം നടന്നത്.
സൂപ്പർ മാർക്കറ്റിൽനിന്ന് 90,000 രൂപയാണ് മോഷണം പോയത്. മറ്റൊരു കടയിൽനിന്ന് ധർമപെട്ടിയിലെ 500 രൂപയും നഷ്ടമായിട്ടുണ്ട്. തൊട്ടടുത്ത രണ്ട് കടകളിലെയും പൂട്ട് പൊളിച്ച നിലയിലാണ്. സി.സി.ടി.വി ദൃശ്യങ്ങളിൽ മോഷ്ടാവിന്‍റെ മുഖം മറച്ച നിലയിലാണ്.
പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മോഷണം നടന്ന കടകളിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. പുലർച്ചെ രണ്ടുമണിക്ക് ശേഷമാണു കള്ളൻ കടക്കുള്ളിൽ കടന്നതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.