Posted On
date_range Updated On
date_range കാട്ടാന ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്ക്
പനമരം: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്ക്. പനമരം നെല്ലിയമ്പം റോഡിലാണ് കാട്ടാനയിറങ്ങിയത്. നെല്ലിയമ്പം സ്വദേശിനിയായ ശിൽപ(22)ക്കാണ് പരിക്കേറ്റത്. ശിൽപയെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിതാവ് ശിവരാമനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് കാട്ടാന ആക്രമിച്ചത്. ശിവരാമൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോതമംഗലത്തെ കോളജിൽ പഠിക്കുന്ന ശിൽപയെ പനമരത്തുനിന്ന് കൂട്ടി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ആന ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.