ഡാനിഷ്
Posted On
date_range Updated On
date_range പോക്സോ കേസ് പ്രതി പിടിയിൽ
പനമരം: ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെ പനമരം പൊലീസ് പിടികൂടി. നടവയൽ സ്വദേശി പാറപ്പുള്ളിയാൽ ഡാനിഷ് (45) ആണ് അറസ്റ്റിലായത്. കടയിൽ സാധനം വാങ്ങാനെത്തിയ 15വയസ്സുള്ള പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചുവെന്നാണ് കേസ്. പെൺകുട്ടിയുടെ വീട്ടുകാർ കഴിഞ്ഞ മാസം 18ന് പനമരം പൊലീസിൽ പരാതി നൽകിയെങ്കലും പ്രതി ഒളിവിയിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച ബത്തേരിയിൽനിന്നാണ് പനമരം സി.ഐ സിജിത്ത്, പൊലീസുകാരായ വിനോദ് ജോസഫ് , ഷിഹാബ്, മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.