പി.എം.ജെ.വി.കെ പദ്ധതിയിൽ പനമരത്തെ ഉൾപ്പെടുത്തണം -രാഹുൽ ഗാന്ധി

ക​ൽ​പ​റ്റ: പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നെ പ്ര​ധാ​ന​മ​ന്ത്രി ജ​ൻ വി​കാ​സ് കാ​ര്യ​ക്രം (പി.​എം.​ജെ.​വി.​കെ) പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് അ​ദ്ദേ​ഹം കേ​ന്ദ്ര പി​ന്നാ​ക്ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‍വി​ക്ക് ക​ത്ത​യ​ച്ചു.

ന്യൂ​ന​പ​ക്ഷ കേ​ന്ദ്രീ​കൃ​ത ബ്ലോ​ക്കു​ക​ൾ (എം.​സി.​ബി) പി.​എം.​ജെ.​വി.​കെ പ​ദ്ധ​തി​ക്ക്‌ കീ​ഴി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്‌ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്. പി.​എം.​ജെ.​വി.​കെ​യു​ടെ കീ​ഴി​ലു​ള്ള ന്യൂ​ന​പ​ക്ഷ കേ​ന്ദ്രീ​കൃ​ത പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മാ​ന​ന്ത​വാ​ടി, ക​ൽ​പ​റ്റ, സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ന്നി​വ ന്യൂ​ന​പ​ക്ഷ കേ​ന്ദ്രീ​കൃ​ത ബ്ലോ​ക്കു​ക​ളാ​യി (എം.​സി.​ബി) ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഗ​ണ്യ​മാ​യ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ണ്ട്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ബി.​പി.​എ​ൽ കു​ടും​ബ​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ ശ​ത​മാ​ന​വും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ക​ണ്ടെ​ത്തി​യ ന്യൂ​ന​പ​ക്ഷ കേ​ന്ദ്രീ​കൃ​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​സ​ന്തു​ലി​താ​വ​സ്ഥ കു​റ​യ്ക്കു​ന്ന​തി​നു​മാ​യി പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നെ പി.​എം.​ജെ.​വി.​കെ​യു​ടെ കീ​ഴി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം.​പി ക​ത്തി​ൽ ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

Tags:    
News Summary - panamaram should be included in PMJVK project-Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.