Posted On
date_range Updated On
date_range പനമരത്ത് നെൽകൃഷി നശിക്കുന്നു; ലക്ഷങ്ങളുടെ നഷ്ടം
പനമരം: മഴ കാരണം നെല്ല് കൊയ്യാനാവാതെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. ജില്ലയിലെ നെല്ലറയായ പനമരം പഞ്ചായത്തിലാണു മഴകാരണം നെല്ല് കൊയ്തെടുക്കാനാവാതെ കർഷകർ ദുരിതത്തിലായത്. കോവിഡിൽ പ്രതിസന്ധിയിലായ കർഷകർ ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയുമെല്ലാമാണ് കൃഷിയിറക്കിയത്.
നെല്ല് മൂക്കുന്ന സമയത്തെ ശക്തമായ മഴയിൽ പാതിയോളം പതിരായി. മഴ തുടരുന്നതിനാൽ ചില ഭാഗങ്ങളിൽ കൊഴിച്ചിലും തുടങ്ങി. വയലിൽ വെള്ളംകെട്ടി നിൽക്കുന്നതിനാൽ വയ്ക്കോലും ലഭിക്കാത്ത അവസ്ഥയാണ്. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കർഷകരെ സഹായിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.