Posted On
date_range Updated On
date_range ഗ്രോട്ടോ ആക്രമിച്ച പ്രതി പിടിയിൽ
പനമരം: വാകേരി പള്ളിയുടെ ഗ്രോട്ടോ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഇരുളം അമ്പലപ്പടി മോഹനനെ (45) ആണ് കേണിച്ചിറ എസ്.ഐ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്. വാകേരി കല്ലൂര്‍ക്കുന്നിലെ സെന്റ് ആന്റണി ചര്‍ച്ചിന്റെ ഗ്രോട്ടോ കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ ആക്രമിച്ചത്. ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാര്‍, സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി അബ്ദുൽ ഷെരീഫ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എന്‍.ഒ സിബി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഗ്രോട്ടോയുടെ ഉള്ളിലെ ഒന്നര അടി പൊക്കത്തിലുള്ള ഔസേപ്പ് പിതാവിന്റെ ഫോട്ടോ പൊട്ടിക്കുകയും മാതാവിന്റെ രൂപത്തിലെ എല്‍.ഇ.ഡി ബൾബുകൾ മോഷ്ടിക്കുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് പള്ളിക്കമ്മിറ്റി അധികൃതര്‍ കേണിച്ചിറ പൊലീസില്‍ പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.