മു​ഹ​മ്മ​ദ്

സ​ലീം

വിസ തട്ടിപ്പ് കേസ്; പ്രതിയെ പാലക്കാട്ടുനിന്ന് പിടികൂടി

മേപ്പാടി: മൂപ്പൈനാട് മാൻകുന്ന്, താഴെ അരപ്പറ്റ പ്രദേശങ്ങളിലുള്ള പലരിൽ നിന്നും ദുബൈ വിസക്ക് 11,5000 രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയെ മേപ്പാടി പൊലീസ് പാലക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തു. പാലക്കാട് ആക്കല്ലൂർ സ്വദേശി അരത്തൊടി വീട്ടിൽ മുഹമ്മദ് സലീം (50) ആണ് അറസ്റ്റിലായത്.

2019 ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ മുഹമ്മദ് സലീം ഗൾഫിൽ നിന്നെത്തിയെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് മേപ്പാടി പൊലീസ് ഇൻസ്പെക്ടർ എ.ബി. വിബിൻ, സിവിൽ പൊലീസ് ഓഫിസർമാരായ വിനയ്ശങ്കർ, അബ്ദുൽ മജീദ്, സുനിൽ എന്നിവരടങ്ങിയ സ്ക്വാഡ് പാലക്കാട്ടെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. ദുബൈയിൽ ഓയിൽ റിഫൈനറി കമ്പനിയിൽ ജോലി ശരിയാക്കി കൊടുക്കാം എന്നു പറഞ്ഞ് കമ്പനിയുടെ പി.ആർ.ഒ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പലരിൽ നിന്നായി പണം വാങ്ങിയത്.

Tags:    
News Summary - Visa Fraud Case-The accused was arrested from Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.