ആനടിക്കാപ്പ് ചീരമട്ടത്ത് സി.സി.ടി.വിയിൽ പതിഞ്ഞ പുലിയുടെ ദൃശ്യം
മൂപ്പൈനാട്: വാളത്തൂർ പ്രദേശത്തും പുലിയിറങ്ങിയതോടെ നാട്ടുകാർ ആശങ്കയിൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ പുലിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. രാത്രി കാലങ്ങളിൽ ജനവാസ മേഖലകളിൽ കറങ്ങി നടക്കുന്ന പുലിയുടെ ദൃശ്യങ്ങൾ ചില സി.സി.ടി.വി കാമറകളിൽ പതിഞ്ഞിട്ടുമുണ്ട്. ഇത് നാട്ടുകാർക്കിടയിൽ ഭീതി പരത്തിയിട്ടുണ്ട്.
ഏതാനും മാസങ്ങൾക്കു മുമ്പും വാളത്തൂർ പ്രദേശത്ത് പുലി ശല്യം ഉണ്ടായിരുന്നു. പുലി ആടുകളെ ആക്രമിക്കുകയും ചെയ്തിരുന്നു. പിന്നീട് കാന്തൻപാറയിലും സി.സി.ടി.വി.യിൽ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. കാന്തൻപാറ പുഴയുടെ മറുകരയിലെ വനപ്രദേശങ്ങളിൽനിന്നാണ് പുലികളും ആനകളും പുഴ കടന്നെത്തുന്നത്. കൂട് സ്ഥാപിച്ച് പുലികളെ പിടികൂടണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചിരുന്നുവെങ്കിലും വനംവകുപ്പ് നടപടി ഉണ്ടായിട്ടില്ല. ഇപ്പോൾ ജനവാസ മേഖലയിലും പുലിയുടെ സാന്നിധ്യമുണ്ടായതോടെ വനംവകുപ്പ് കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.