മേപ്പാടിയിൽ ആരംഭിച്ച എം.എസ്.എസ് ഹെൽപ് ഡെസ്ക് സംസ്ഥാന പ്രസിഡന്റ് ഡോ. പി. ഉണ്ണീൻ ഉദ്ഘാടനം ചെയ്യുന്നു
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട വിദ്യാർഥികളുടെ ഡിഗ്രി പഠനം മുസ്ലിം സർവിസ് സൊസൈറ്റിയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ തരുവണ എം.എസ്.എസ് ആർട്സ് ആൻഡ് സയൻസ് കോളജ് ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. പി. ഉണ്ണീൻ പ്രഖ്യാപിച്ചു. ദുരന്തബാധിതരെ സഹായിക്കുന്നതിനായി മേപ്പാടിയിൽ ആരംഭിച്ച എം.എസ്.എസ് ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരിതബാധിതരുടെ ക്യാമ്പുകൾ സന്ദർശിച്ച് കോഓഡിനേറ്റർമാരുമായി ആശയവിനിമയം നടത്തി. ജനറൽ സെക്രട്ടറി എൻജിനീയർ പി. മുഹമ്മദ് കോയ, ജില്ല പ്രസിഡന്റ് യു.എ. അബ്ദുൽ മനാഫ്, സെക്രട്ടറി അഷ്റഫ് പാറക്കണ്ടി, കോളജ് കമ്മിറ്റി ഭാരവാഹികളായ പി.ടി. മൊയ്തീൻകുട്ടി, എൻ.ഇ. അബ്ദുൽ അസീസ്, ഇബ്രാഹിം പുനത്തിൽ, ജില്ല ഭാരവാഹികളായ കെ.എം. ഇബ്രാഹിംകുട്ടി, എ.കെ. റഫീഖ്, കെ.എം. ബഷീർ, എൻ.കെ. സലാം, സി.കെ. ഉമ്മർ, മറിയം ടീച്ചർ, ഉമൈബ മൊയ്തീൻ കുട്ടി, ഹസീന മുഹമ്മദ്, ഷാഹിദ, യൂനിറ്റ് സെക്രട്ടറി വി.കെ. ഉമ്മർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.