അലവിക്കുട്ടി
മേപ്പാടി: പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയിൽ മുട്ടിയാൻ വീട്ടിൽ അലവിക്കുട്ടി എന്ന സൈദലവി (67)യെ വയനാട് അഡീഷനൽ സെഷൻസ് കോടതി 12 വർഷം തടവിനും 120000 രൂപ പിഴക്കും ശിക്ഷിച്ചു. 2020 ജൂൺ മാസത്തിൽ ഇയാളുടെ പറമ്പിൽ നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തുകയായിരുന്നു. അന്നത്തെ മേപ്പാടി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന പി.സി. സജീവിന്റെ നേതൃത്വത്തിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.