വിംസ് മെഡിക്കൽ കോളജ്‌ ഏറ്റെടുക്കൽ; ചീഫ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തി

കൽപറ്റ: വയനാട്‌ മെഡിക്കൽ കോളജിനായി ഡി.എം വിംസ്‌ മെഡിക്കൽ കോളജ്‌ ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച്‌ ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. തുടർ നടപടികൾക്കായി ചീഫ്‌ സെക്രട്ടറി ഉൾപ്പെടുന്ന ഉന്നതാധികാര സമിതി രൂപവത്കരിച്ചു.

ധനകാര്യ വിഭാഗം അഡീഷനൽ ചീഫ്‌ സെക്രട്ടറി, അഡീഷനൽ ചീഫ്‌ സെക്രട്ടറി പ്ലാനിങ് ആൻഡ് ഇക്കണോമിക്‌സ്‌ അഫയേഴ്‌സ്‌, പ്രിൻസിപ്പൽ സെക്രട്ടറി ആരോഗ്യം എന്നിവരാണ്‌ ഉന്നതാധികാര സമിതിയിലെ മറ്റംഗങ്ങൾ. വിദഗ്‌ധ സമിതി റിപ്പോർട്ട്‌ ഉന്നതാധികാര സമിതി പരിശോധിക്കും.

തുടർന്ന്‌ ഡിസംബർ 15നകം സർകാറിന്‌ അന്തിമ റിപ്പോർട്ട്‌‌ നൽകും. ഡി.എം വിംസ്‌ മാനേജ്‌മെൻറുമായി ചർച്ച ചെയ്യാനുള്ള പദ്ധതി രൂപരേഖയും ഉന്നതാധികാര സമിതി തയാറാക്കും.

ഡി.എം വിംസ്‌ ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച്‌ പഠിക്കാൻ ജൂലൈ 13നാണ്‌ ‌സർക്കാർ വിദഗ്‌ധ സമിതി രൂപവത്കരിച്ചത്‌.

സർക്കാർ മെഡിക്കൽ കോളജിന്‌ ഡി.എം വിംസ്‌ അനുയോജ്യമാണെന്നാണ്‌‌ സമിതി വിലയിരുത്തൽ‌.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.