കൽപറ്റ: കൽപറ്റ നിയോജകമണ്ഡലം പ്രസിഡൻറ് എബിൻ മുട്ടപ്പള്ളിയെ ഭാരവാഹിത്വത്തിൽനിന്ന് നീക്കിയ നടപടിയെ തുടർന്ന് ജില്ല യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. തീരുമാനം ഏകപക്ഷീയവും ജില്ല പ്രസിഡന്റിെൻറ വ്യക്തി താൽപര്യം പ്രതിഫലിക്കുന്നതുമാണെന്നും ആരോപിച്ച് ജില്ല ഭാരവാഹികൾ പരസ്യമായി രംഗത്തെത്തി.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് മുൻകൈയെടുത്ത് നടത്തിയ വിവേചനപരമായ പുറത്താക്കലെന്നാരോപിച്ച് നടപടിക്കെതിരെ ജില്ല ഭാരവാഹികളിൽ ചിലർ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എക്ക് കത്തുനൽകിയിട്ടുണ്ട്.
സംസ്ഥാന കമ്മിറ്റി നിർദേശിച്ച യുനൈറ്റഡ് ഇന്ത്യ കാമ്പയിൻ നടത്തിയില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റിെൻറ അറിവോടെ എബിൻ മുട്ടപ്പള്ളിയെ നീക്കം ചെയ്തതെന്നാണ് ഭാരവാഹികൾ കുറ്റപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് പോലും നൽകിയിട്ടില്ലെന്നും ജില്ലയിൽ മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും ഇത്തരത്തിൽ പരിപാടി നടത്താത്ത നിയോജകമണ്ഡലം പ്രസിഡന്റുമാർക്ക് എതിരെ നിയമനടപടി എടുത്തിട്ടില്ലെന്നും ഭാരവാഹികൾ പറയുന്നു.
സംസ്ഥാന കമ്മിറ്റി എടുത്ത നടപടി നീക്കം ചെയ്യുന്നതിനായി യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് അഗസ്റ്റിൻ പുൽപള്ളി, ജില്ല സെക്രട്ടറിമാരായ ജിജോ പൊടിമറ്റത്തിൽ, രോഹിത് ബോധി, വി.സി. ഷൈജൽ, അഫ്സൽ ചീരാൽ, ശ്രീലക്ഷ്മി എന്നിവരാണ് സംസ്ഥാന പ്രസിഡന്റിന് കത്തയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.