ജാ​സി​ർ തു​ർ​ക്കി

മി​സ്റ്റ​ർ ഇ​ന്ത്യ മ​ത്സ​ര​ത്തി​ലേ​ക്ക്​ വ​യ​നാ​ട്​ സ്വ​ദേ​ശി​യും

ക​ൽ​പ​റ്റ: മി​സ്റ്റ​ർ ഇ​ന്ത്യ മ​ത്സ​ര​ത്തി​ലേ​ക്ക്​ സെ​ല​ക്ഷ​ൻ നേ​ടി വ​യ​നാ​ട്​ സ്വ​ദേ​ശി ജാ​സി​ർ തു​ർ​ക്കി​യും. ഇ​ത്ത​വ​ണ മി​സ്റ്റ​ർ ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ മു​ട്ടി​ൽ സ്വ​ദേ​ശി​യാ​യ ജാ​സി​ർ മാ​റ്റു​ര​ക്കും.

ഡി​സം​ബ​ർ 23ന്​ ​തൃ​ശൂ​രി​ൽ ന​ട​ന്ന സെ​ല​ക്​​ഷ​ൻ ട്ര​യ​ൽ​സി​ൽ ആ​ണ് 75 കി​ലോ കാ​റ്റ​ഗ​റി​യി​ൽ ജാ​സി​ർ തു​ർ​ക്കി സെ​ല​ക്ഷ​ൻ നേ​ടി​യ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് മി​സ്റ്റ​ർ ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ വ​യ​നാ​ട്ടി​ൽ​നി​ന്ന് പ്ര​തി​നി​ധി പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ൽ​പ​റ്റ സി​വി​ൽ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഫൈ​റ്റ് ക്ല​ബ് ജി​മ്നേഷ്യത്തിലെ​ മു​ഖ്യ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​ണ് ജാ​സി​ർ.

ജ​നു​വ​രി ആ​റു മു​ത​ൽ എ​ട്ടു​വ​രെ തെ​ല​ങ്കാ​ന​യി​ൽ ന​ട​ക്കു​ന്ന മി​സ്റ്റ​ർ ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള പ​രി​ശീ​ല​ന​ത്തി​ര​ക്കി​ലാ​ണി​പ്പോ​ൾ ജാ​സി​ർ.ദു​ബൈ​യി​ലെ പ്ര​ശ​സ്ത ​ട്രെ​യി​ന​റും കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി​യു​മാ​യ ഷാ​ജി ചി​റ​യി​ൽ ആ​ണ് ജാ​സി​റി‍െൻറ പ​രി​ശീ​ല​ക​ൻ.

Tags:    
News Summary - Wayanad native going to Mr. India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.