കൽപറ്റ: ഉരുള്‍ ദുരന്തബാധിത കുടുംബങ്ങക്ക് മൈക്രോ സംരംഭങ്ങള്‍ തുടങ്ങുന്നതിനടക്കം സാമ്പത്തിക സഹായം നല്കുന്ന പദ്ധതിയുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍. 1995 ജൂലൈ മൂന്നിന് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ കൂട്ടായ്മയാണിത്. ഗ്ലോബല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഫോറം, വള്ളുവനാട് പ്രൊവിന്‍സ് എന്നിവരാണ് ഉരുൾദുരന്ത ബാധിതർക്കുള്ള പദ്ധതി നടപ്പിലാക്കുകയെന്ന് കൗൺസിൽ പ്രസിഡന്റ് തോമസ് ജോര്‍ജ് മൊട്ടക്കല്‍, സെക്രട്ടറി സണ്ണി വെളിയത്ത്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സുരേന്ദ്രന് കാനാട്ട്, ഗ്ലോബല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഫോറം ചെയര്മാന് സുജിത്ത് ശ്രീനിവാസന്, ഫ്ലോറിഡ പ്രൊവിന്‍സ് ബ്ലെസന്‍ മണ്ണില്‍, ട്രാവന്‍കൂര്‍ പ്രൊവിന്‍സ് പ്രസിഡന്റ് വിജയന്, റീജിയന് ട്രഷറര്‍ രാമചന്ദ്രന് പേരാമ്പ്ര, വള്ളുവനാട് പ്രൊവിന്‍സ് പ്രസിഡന്റ് ജോസ് പുതുക്കാടന്‍, സെക്രട്ടറി സി.കെ. രാജഗോപാല്‍, ട്രഷറര്‍ പ്രകാശ് ടി. ബാലകൃഷ്ണന്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സുഭാഷ് ചന്ദ്രബോസ്, ജയ്സണ്‍ ഫ്രാന്‍സിസ്, വിമന്‍സ് ഫോറം പ്രസിഡന്റ് ഫൗസിയ അസര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിക്ക് ജില്ല ഭരണകൂടത്തിന്റെയും മേപ്പാടി പഞ്ചായത്തിന്റെയും പിന്തുണയുണ്ട്. സംരംഭങ്ങള്‍ തുടങ്ങുന്നതിന് മൂന്നു ലക്ഷം രൂപ വരെ ലഭ്യമാക്കും. തോമാട്ടുചാലില്‍ താമസിക്കുന്ന 28 ദുരന്തബാധിത കുടുംബങ്ങള്‍ക്കായി മൂല്യവര്‍ധിത ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനശാല ആരംഭിക്കും. ഉൽപന്നങ്ങളുടെ വിപണനത്തിന് കൗണ്‍സില്‍ സൗകര്യം ഒരുക്കും. 50 പേര്‍ക്ക് യോഗ്യതക്കനുസരിച്ച് കേരളത്തിന് അകത്തും പുറത്തും ജോലി ലഭ്യമാക്കും. വിദ്യാഭ്യാസ സഹായമടക്കം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.