കൽപറ്റ: സംസ്ഥാന ബജറ്റിൽ ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് 750 കോടി രൂപ നീക്കിവെച്ചപ്പോൾ മറ്റു വിഷയങ്ങളിൽ കാര്യമായി പരിഗണിച്ചില്ലെന്ന് പരാതി. ജില്ല നേരിടുന്ന രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിന് സംസ്ഥാനമാകെ അനുവദിച്ചതിൽ ജില്ലക്ക് ലഭിക്കുക നാമമാത്ര വിഹിതമായിരിക്കും.
വയനാട് ഉൾപ്പെടെ ആന സങ്കേതത്തിന് 3.5 കോടിയാണ് വകയിരുത്തിയത്. മുൻവർഷങ്ങളിൽ വയനാട് പാക്കേജിന് 75 കോടിയാണ് ബജറ്റിൽ അനുവദിച്ചിരുന്നതെങ്കിൽ ഇത്തവണ 85 കോടിയാക്കി. വയനാട് ക്ലൈമറ്റ് സ്മാർട് കോഫി പ്രാരംഭ പ്രവർത്തനങ്ങൾക്ക് മൂന്നു കോടി വകയിരുത്തിയിട്ടുണ്ട്. വയനാട് മെഡിക്കൽ കോളജിനായി സി.ടി സ്കാൻ സ്ഥാപിക്കാൻ ഒന്നര കോടി രൂപ മാത്രമാണ് നീക്കിവെച്ചത്. കഴിഞ്ഞ ബജറ്റിൽ വയനാട് മെഡിക്കൽ കോളജിന് 100 കോടി നീക്കിവെച്ച സ്ഥാനത്താണിത്.
ആരോഗ്യ മേഖലയിലും വന്യജീവി പ്രതിരോധത്തിനും ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ വയനാടിനെ വേണ്ടത്ര പരിഗണിച്ചില്ലെന്ന ആരോപണം ശക്തമാണ്. ബദൽ പാതയുമായി ബന്ധപ്പെട്ടും വിദ്യാഭ്യാസ മേഖലയിലും ജില്ലക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.