വയനാട്: 'തിരികെ സ്‌കൂളിലേക്ക്' ജില്ലതല ഉദ്ഘാടനം നാളെ വൈത്തിരിയില്‍

ക​ല്‍പ​റ്റ: കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സ് ന​ല്‍കു​ന്ന​തി​ന് കു​ടും​ബ​ശ്രീ മി​ഷ​ന്‍ ന​ട​പ്പാ​ക്കു​ന്ന ‘തി​രി​കെ സ്‌​കൂ​ളി​ലേ​ക്ക്’ പ​ദ്ധ​തി​യു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 ന് ​വൈ​ത്തി​രി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ നി​ര്‍വ​ഹി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ 26 സി.​ഡി.​എ​സി​ലും പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും. ക​ടും​ബ​ശ്രീ സം​ഘ​ട​ന സം​വി​ധാ​നം, സൂ​ക്ഷ്മ സാ​മ്പ​ത്തി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ജെ​ന്‍ഡ​ര്‍, നൂ​ത​ന ഉ​പ​ജീ​വ​ന മാ​ര്‍ഗ​ങ്ങ​ള്‍, ഡി​ജി​റ്റ​ല്‍ ലി​റ്റ​റ​സി എ​ന്നി​വ​യി​ലാ​ണ് അ​യ​ല്‍ക്കൂ​ട്ടം അം​ഗ​ങ്ങ​ള്‍ക്ക് ക്ലാ​സ് ന​ല്‍കു​ന്ന​ത്.

ഡി​സം​ബ​ര്‍ 10 വ​രെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ലെ ഒ​ന്ന​ര ല​ക്ഷം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കും. ഇ​തി​നാ​യി 135 വി​ദ്യാ​ല​യ​ങ്ങ​ള്‍ സ​ജ്ജമാ​ക്കി​യി​ട്ടു​ണ്ട്. ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് 405 റി​സോ​ഴ്‌​സ്പേ​ഴ്‌​സ​ന്മാ​ര്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കി​യി​ട്ടു​ണ്ട്.

വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, അ​സി. കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ.​എം. സെ​ലീ​ന, വി.​കെ. റ​ജീ​ന, ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ പി.​കെ. സു​ഹൈ​ൽ, വൈ​ത്തി​രി സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ഷാ​ജി​മോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Wayanad-District level inauguration of Thirike schoolilekk on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.