കൽപറ്റ: കുറുക്കൻമൂലയിലെ ആദിവാസി യുവതി ശോഭയുടെ കൊലയാളികളെ കണ്ടെത്താനുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരവെ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിെൻറ ഭാഗമാണെന്ന് ഊരുസമിതിയും സമരസഹായ സമിതിയും ആരോപിച്ചു. കേസന്വേഷണം ഈ ഉദ്യോഗസ്ഥൻ തുടരുന്നുണ്ടെങ്കിലും അദ്ദേഹത്തെ മാറ്റാൻ നീക്കം നടക്കുന്നുണ്ട്.
അസ്വാഭാവിക മരണത്തിന് മാത്രം കേസെടുക്കുകയും തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്ത ലോക്കൽ പൊലീസിെൻറയും ആദിവാസികൾക്കെതിരായ കേസുകൾ മാത്രം കൈകാര്യംചെയ്യുന്ന എസ്.എം.എസ് ഡിവൈ.എസ്.പി ഓഫിസിെൻറയും താൽപര്യങ്ങളെ മറികടന്ന് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത് ശക്തമായ ബഹുജന പ്രക്ഷോഭത്തെ തുടർന്നാണ്.
ശോഭയുടെതുൾപ്പെടെ വയനാട്ടിലെ മറ്റൊരു ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിലും അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനാണ് സ്ഥലം മാറ്റപ്പെട്ടത് എന്നത് ആദിവാസികളോടുള്ള ഭരണസംവിധാനങ്ങളുടെ മനോഭാവമാണ് വ്യക്തമാക്കുന്നതെന്നും എത്രയുംപെട്ടെന്ന് കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഊരു സമിതി കൺവീനർ കെ.ജെ. സിന്ധു, സമരസഹായ സമിതി കൺവീനർ പി.പി. ഷാന്റോലാൽ എന്നിവർ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.