വോട്ടവകാശത്തെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് സ്വീപിന്റെ ആഭിമുഖ്യത്തില്‍ തയാറാക്കിയ സ്വീറ്റി പ്രചാരണ വിഡിയോയിൽനിന്ന്
കൽപ്പറ്റ: വയനാടൻ തുമ്പിയെ കഥാപാത്രമാക്കി ജില്ല ഭരണകൂടത്തിന്റെ തെരഞ്ഞെടുപ്പ് ബോധവത്കരണ വിഡിയോ. വോട്ടവകാശത്തെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് സ്വീപിന്റെ ആഭിമുഖ്യത്തില്‍ തയാറാക്കിയ സ്വീറ്റി പ്രചാരണ വീഡിയോ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല പൊലീസ് മേധാവി ടി. നാരായണന് പ്രകാശനം ചെയ്തു.
കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി പൊതുജനങ്ങളില്‍ വോട്ടവകാശ വിനിയോഗത്തിന്റെ അവബോധവുമായാണ് സ്വീറ്റിയെന്ന വയനാടന്‍ തുമ്പിയെ ഇലക്ഷന് മസ്ക്കോട്ടായി തെരഞ്ഞെടുത്തത്. ജില്ല കലക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷതവഹിച്ചു. വനം വകുപ്പ് അഡീഷനൽ ഡെപ്യൂട്ടി കൺസർവേറ്റർ സൂരജ് ബെൻ, എ.ഡി.എം കെ. ദേവകി, ഇ.ഡി.സി എന്‍.എം. മെഹ്റലി, ഐ.ടി മിഷൻ ജില്ല പ്രോഗ്രാം മാനേജർ എസ്. നിവേദ്, ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ മൈക്രോ ഒബ്സർവർമാരായി നിയോഗിച്ചവർക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏപ്രിൽ 22ന് ഉച്ചക്ക് രണ്ടിന് കലക്ടറേറ്റ് ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ നടക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്ന് നോഡൽ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.