കൽപറ്റ: കൽപറ്റ ബിവറേജ് കോർപറേഷന്റെ പ്രീമിയം ഔട്ട് ലെറ്റിൽ ഹെൽമറ്റ് ധരിച്ചെത്തി മോഷണം. ഔട്ട്ലെറ്റ് മാനേജരുടെ പരാതിയെതുടർന്ന് കൽപറ്റ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മദ്യം മോഷ്ടിച്ച പ്രതി കസ്റ്റഡിയിലായതായാണ് വിവരം. പല ദിവസങ്ങളിലായി ഹെൽമറ്റ് ധരിച്ചെത്തി മദ്യം മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ഔട്ട്ലെ റ്റിലെ ജീവനക്കാർ കൽപറ്റ പൊലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ ഒരു മാസമായി സ്റ്റോക്കെടുക്കുമ്പോൾ വില കൂടിയ ചില മദ്യങ്ങൾ കാണാതായത് ശ്രദ്ധയിൽപെട്ടിരുന്നു. ഇക്കാര്യം പരിശോധിച്ചെങ്കിലും മോഷണം ശ്രദ്ധയിൽപെട്ടിരുന്നില്ല. കാമറ സൗകര്യങ്ങൾ ഉൾപ്പെടെ കുറവായിരുന്നു. കൂടുതൽ ജീവനക്കാരെ നിയമിക്കുകയും കൂടുതൽ കാമറകൾ പുതുതായി സ്ഥാപിക്കുകയും ചെയ്തതോടെയാണ് മോഷണം നടന്നതായി വ്യക്തമായതെന്ന് ഔട്ട്ലെറ്റിലെ ജീവനക്കാരൻ പറഞ്ഞു.
പതിവായി ഹെൽമറ്റും കോട്ടും ധരിച്ചെത്തിയാണ് മദ്യം മോഷ്ടിച്ചിരുന്നത്. വിലകൂടിയ മദ്യം ഒളിപ്പിച്ചശേഷം വിലകുറഞ്ഞ ടിൻ ബിയർ പണം വാങ്ങി ഔട്ട് ലെറ്റിൽനിന്ന് ഇയാൾ പുറത്തേക്ക് പോകുന്നതും സി.സി ടി.വി ദൃശ്യങ്ങളിലുണ്ട്. മോഷണത്തിന്റെ പശ്ചാത്തലത്തിൽ ഹെൽമറ്റ് ധരിച്ച് ഔട്ട് ലെറ്റിൽ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും ജീവനക്കാർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.