കൽപറ്റ: ഒരു മാസത്തിനുള്ളിൽ മൂന്നു തവണ ഒരേ കടയിൽ മോഷണം. മോഷണം തുടർക്കഥയായിട്ടും കള്ളനെ പിടികൂടാൻ കഴിയുന്നില്ലെന്ന ആരോപണമുണ്ട്. ഉടമയാകട്ടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലും.
പുൽപള്ളി ആനപ്പാറ റൂട്ടിൽ സെന്റ് ജോർജ് യു.പി സ്കൂളിനടുത്ത മൂർപ്പനാട്ട് സ്റ്റേഷനറി കടയിലാണ് ഈ മാസം 7, 14, 19 തീയതികളിൽ മോഷണം നടന്നത്. കടയുടെ പിൻഭാഗത്തെ ലോക്ക് തകർത്താണ് മൂന്ന് തവണയും കള്ളൻ ഉള്ളിൽ കയറിയത്. ആദ്യതവണ കടയിൽ വിൽപനക്ക് വെച്ചിരുന്ന അലങ്കാര മത്സ്യങ്ങളാണ് മോഷ്ടിച്ചത്.
അന്ന് 10,000 രൂപയോളം നഷ്ടമുണ്ടായി. തൊട്ടടുത്ത ആഴ്ച കടയിൽ കയറിയ കള്ളൻ വിൽപനക്കുവെച്ച സാധനങ്ങളാണ് അപഹരിച്ച് കടന്നത്. കഴിഞ്ഞ ദിവസം വീണ്ടും കള്ളൻകയറി കണ്ണിൽ കണ്ടതെല്ലാം എടുത്തുകൊണ്ടുപോയി. ഇതോടെ സാധനങ്ങൾ കടയിൽസൂക്ഷിക്കാൻ പോലും ഉടമ ഭയക്കുകയാണ്. കടയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കാമറകളുടെ വയറുകൾ കട്ട് ചെയ്താണ് ഓരോ തവണയും മോഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.