ബ്ര​​​ഹ്മ​​​ഗി​​​രി മ​​​ല​​​ഞ്ചെ​രി​​​വി​​​ലെ എ​​​സ്​​​റ്റേ​​​റ്റി​​ൽ ​മു​​റി​​ച്ചി​​ട്ട മ​​ര​​ങ്ങ​​ൾ

ബ്ര​​ഹ്മ​​ഗി​​രി മ​​ല​​നി​​ര​​ക​​ളി​​ലെ നി​​യ​​മവി​​രു​​ദ്ധ മ​​രം​​മു​​റി ത​ട​യ​ണം –വ​​യ​​നാ​​ട് പ്ര​​കൃ​​തി​​ സം​​ര​​ക്ഷ​​ണ സ​​മി​​തി

ക​​ൽ​​പ​​റ്റ: തി​​​രു​​​നെ​​​ല്ലി വി​​​ല്ലേ​​​ജി​​ൽ ബ്ര​​​ഹ്മ​​​ഗി​​​രി മ​​​ല​​​ഞ്ചെ​​​രു​​​വി​​​ലെ ബാ​​ർ​​ഗി​​രി എ​​​സ്​​റ്റേ​​​റ്റി​​ൽ ​നി​​​യ​​​മ​​വി​​​രു​​​ദ്ധ​​മാ​​യി ന​​ട​​ക്കു​​ന്ന വ​​ൻ മ​​​രം​​​മു​​​റി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​ധി​​കൃ​​ത​​ർ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് വ​​​യ​​​നാ​​​ട് പ്ര​​​കൃ​​​തി​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മ​​​രം​​മു​​​റി​​​ക്കെ​​​തി​​​രെ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ചെ​​​ന്ന നാ​​​ട്ടു​​​കാ​​​രെ വി​​​ല്ലേ​​​ജ് അ​​​ധി​​​കൃ​​​ത​​​ർ വി​​​ര​​​ട്ടി​വി​​​ട്ടു​​വെ​​ന്നും ചി​​​ല വ​​​നം-​​റ​​​വ​​​ന്യൂ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് എ​​​സ്​​റ്റേ​​റ്റി​​​ലെ മ​​​രം​​മു​​​റി​​​ക്കു നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കു​​​ന്ന​​​തെ​​ന്നും സ​​​മി​​​തി ആ​​രോ​​പി​​ച്ചു.

'ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഒ​​​ത്താ​​​ശ​​​യോ​​​ടെ നി​​​ര​​​വ​​​ധി വ​​​ർ​​​ഷ​​​മാ​​​യി വ​​​ൻ​​​തോ​​​തി​​​ൽ മ​​​രം​​മു​​​റി ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​ക​​യാ​​ണ്. സാ​​​ധാ​​​ര​​​ണ ക​​​ർ​​​ഷ​​ക​​​രു​​​ടെ ഭൂ​​​മി​​​യി​​​ൽ മ​​​രം മു​​​റി​​​ക്കു​​​ന്ന​​​തി​​​നെ നി​​​രോ​​​ധി​​​ക്കു​​​ക​​​യും പാ​​സ്​ നി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​ർ ത​​​ന്നെ​​​യാ​​​ണ് ബ്ര​​​ഹ്മ​​​ഗി​​​രി ചെ​​​രു​​​വി​​​ലെ മ​​​രം​​മു​​​റി​​​ക്ക് ഒ​​​ത്താ​​​ശ​ ചെ​​​യ്യു​​​ന്ന​​​ത്. സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു​മു​​​മ്പ്​ ബ്രി​​​ട്ടീ​​​ഷ് ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 300 ഏ​​​ക്ക​​​റോ​​​ളം വ​​​രു​​​ന്ന എ​​​സ്​​റ്റേ​റ്റി​​​ൽ നൂ​​​റേ​​​ക്ക​​​ർ റ​​​വ​​​ന്യൂ ഭൂ​​​മി​​​യും എ​​​സ്​​റ്റേ​​​റ്റ് ബം​​​ഗ്ലാ​​​വി​​​നോ​​​ട് ചേ​​​ർ​​​ന്ന് വ​​​ന​​​ഭൂ​​​മി​​​യു​​​മു​​​ണ്ട്.

അ​​​വ അ​​​ള​​​ന്നു വേ​​​ർ​​​തി​​​രി​​​ക്കാ​​​തെ സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി​​​യി​​​ലെ അ​​​ട​​​ക്കം സി​​​ൽ​​​വ​​​ർ ഓ​​​ക്ക് മ​​​ര​​​ങ്ങ​​​ളാ​​​ണി​​​പ്പോ​​​ൾ മു​​​റി​​​ച്ചു​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. കു​​​റ​​​ച്ചു വ​​​ർ​​​ഷം​മു​​​മ്പ്​ നി​​​ര​​​വ​​​ധി ഈ​​​ട്ടി മ​​​ര​​​ങ്ങ​​​ൾ ഇ​​തേ എ​​​സ്​​​റ്റേ​​റ്റി​​ൽ​​നി​​​ന്ന്​ മു​​​റി​​​ച്ചു മാ​​​റ്റി​​​യി​​​രു​​​ന്നു. ബ്ര​​​ഹ്മ​​​ഗി​​​രി മ​​​ല​​​ക​​​ളി​​​ൽ 5000 ഏ​​​ക്ക​​​റോ​​​ളം ബ്രി​​​ട്ടീ​​​ഷ് ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്​​​ഥ​​ത​​യി​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​സ്​​റ്റേ​​​റ്റ​ു​​ക​​​ൾ ഇ​​​പ്പോ​​​ൾ ഇ​​​രു​​​പ​​​തോ​​​ളം വ്യ​​​ക്തി​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ എ​​​സ്​​റ്റേ​​​റ്റു​​​ക​​​ളാ​​​ണ്. ബ്രി​​​ട്ടീ​​​ഷു​​​ട​​​മ​​​യി​​​ലു​​​ള്ള എ​​​ല്ലാ തോ​​​ട്ട​​​ങ്ങ​​​ളു​​​ടെ​​​യും കൈ​​​മാ​​​റ്റം അ​​​സാ​​​ധു​​​വാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​ർ സ്വ​​​ത്താ​​​ണെ​​​ന്നും അ​​​വ തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​ൻ സി​​​വി​​​ൽ കേ​​​സു​​​ക​​​ൾ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും​ ഹൈ​​​കോ​​​ട​​​തി ഈ​​യി​​ടെ വി​​ധി​​ച്ചി​​രു​​ന്നു.

ബ്ര​​​ഹ്മ​​​ഗി​​​രി ​െച​​​രി​​​വു​​​ക​​​ളി​​​ലെ നി​​​ര​​​വ​​​ധി തോ​​​ട്ട​​​ങ്ങ​​​ളി​​​ൽ അ​​​ടു​​​ത്തി​​​ടെ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന മ​​​രം​​കൊ​​ള്ള വ​​​ലി​​​യ വി​​​വാ​​​ദം സൃ​​​ഷ്​​ടി​​​ച്ചി​​​രു​​​ന്നു. ചി​​ല എ​​​സ്​​റ്റേ​​​റ്റു​​​ക​​​ളി​​​ൽ ന​​​ട​​​ന്ന മ​​​രം​​മു​​​റി ഹൈ​​​കോ​​​ട​​​തി​​​യു​​​ടെ​​​യും പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യും ഇ​​​ട​​​പെ​​​ട​​​ലി​​​നെ തു​​​ട​​​ർ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ ത​​​ട​​​ഞ്ഞി​​​ട്ടു​​​ണ്ട്.

കാ​​​ലാ​​​വ​​​സ്ഥ വ്യ​​​തി​​​യാ​​​നം, പ​​​രി​​​സ്ഥി​​​തി​​​ത്ത​​​ക​​​ർ​​​ച്ച തു​​​ട​​​ങ്ങി​​​യ​​​വ മൂ​​​ലം ദു​​​ര​​​ന്തം നേ​​​രി​​​ടു​​​ന്ന വ​​​യ​​​നാ​​​ട്ടി​​​ലെ നി​​​യ​​​മ​വി​​​രു​​​ദ്ധ മ​​​രം​​​മു​​​റി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​ല്ലെ​​ങ്കി​​ൽ ഏ​​റെ പ്ര​​ത്യാ​​ഘാ​​തം സൃ​​ഷ്​​​ടി​​ക്കു​​മെ​​ന്നും സ​​​മി​​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. എ​​​ൻ. ബാ​​​ദു​​​ഷ അ​​​ധ്യ​​​ക്ഷ​​ത വ​​​ഹി​​​ച്ചു. ഷൈ​​​ജ​​​ൻ, എം.​ ​​ഗം​​​ഗാ​​​ധ​​​ര​​​ൻ, തോ​​​മ​​​സ്​ അ​​​മ്പ​​​ല​​​വ​​​യ​​​ൽ, ബാ​​​ബു മൈ​​​ല​​​മ്പാ​​​ടി, എ.​​​വി. മ​​​നോ​​​ജ്, സ​​​ണ്ണി മ​​​ര​​​ക്ക​​​ട​​​വ് എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു.

Tags:    
News Summary - The tree cutting in the Brahma Giri mountain should investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.